ASWATHY RAGALAYA
Wednesday, October 10, 2018
Thursday, June 28, 2018
KRISHNA MANOHARA
കൃഷ്ണാ മനോഹരാ വാസുദേവ പ്രഭൂ
നീ എന്നെ നിൻപ്രിയ രാധയായി മാറ്റുമോ
കൃഷ്ണാ മനോഹരാ വാസുദേവ പ്രഭൂ
നീ എന്നെ നിൻപ്രിയ രാധയായി മാറ്റുമോ
നീലകർവർണ്ണ നിൻ ചുണ്ടുകൾ മുത്തുമൊരോ
ഓടക്കുഴലാക്കി മാറ്റുമോ നീ എന്നെ
നീലകടമ്പുകൾ വാരിപുണരുമാ
പൂവള്ളി യായി ഞാൻ നിന്നെ പുണരട്ടെ
കൃഷ്ണാ മനോഹരാ വാസുദേവ പ്രഭൂ
നീ എന്നെ നിൻപ്രിയ രാധയായി മാറ്റുമോ
കാളിന്തി തീരത്തെ കല്പടവിൽ രാവിൽ
നിൻപൂമടി പൂകി ഞാനൊന്നുറങ്ങട്ടെ
നിനവേണു ഗാനങ്ങൾ കേട്ടുകേട്ടങ്ങനെ
മൃത്യു തൻ ആനന്ദ തീരത്തി രിക്കണം
കൃഷ്ണാ മനോഹരാ വാസുദേവ പ്രഭൂ
നീ എന്നെ നിൻപ്രിയ രാധയായി മാറ്റുമോ
ഗോപികമാരവർ നിർത്തം ചവിട്ടുമ്പോൾ
ലാസ്യ ലഹരിയിൽ എല്ലാംമറക്കണം
കാമിനിമാരിൽ നീ എന്നെ അണക്കുമ്പോൾ
മറ്റുള്ള ഗോപികമാർ കണ്ടു കൊതിക്കണം
കൃഷ്ണാ മനോഹരാ വാസുദേവ പ്രഭൂ
നീ എന്നെ നിൻപ്രിയ രാധയായി മാറ്റുമോ
യമുന തൻ തെളിനീരിൽ ഞാൻ കുളിച്ചാർക്കുമ്പോൾ
നീ എൻ്റെ പൂച്ചേല കട്ടുകൊണ്ടോടണം
ആനന്ദമൂർച്ഛയിൽ നമ്ര ശിരസ്കയായ്
നിന്മുമ്പിൽ അടക്കായ് യാചിച്ചു നിൽക്കണം
കൃഷ്ണാ മനോഹരാ വാസുദേവ പ്രഭൂ
നീ എന്നെ നിൻപ്രിയ രാധയായി മാറ്റുമോ
Subscribe to:
Posts (Atom)
-
കൃഷ്ണാ മനോഹരാ വാസുദേവ പ്രഭൂ നീ എന്നെ നിൻപ്രിയ രാധയായി മാറ്റുമോ കൃഷ്ണാ മനോഹരാ വാസുദേവ പ്രഭൂ നീ എന്നെ നിൻപ്രിയ രാധയായി മാറ്റുമോ ...