Thursday, June 28, 2018

KRISHNA MANOHARA



കൃഷ്ണാ മനോഹരാ  വാസുദേവ പ്രഭൂ
നീ  എന്നെ നിൻപ്രിയ രാധയായി മാറ്റുമോ

കൃഷ്ണാ മനോഹരാ  വാസുദേവ പ്രഭൂ
നീ  എന്നെ നിൻപ്രിയ  രാധയായി മാറ്റുമോ

നീലകർവർണ്ണ   നിൻ ചുണ്ടുകൾ മുത്തുമൊരോ
ഓടക്കുഴലാക്കി  മാറ്റുമോ നീ എന്നെ

നീലകടമ്പുകൾ  വാരിപുണരുമാ
പൂവള്ളി യായി ഞാൻ  നിന്നെ   പുണരട്ടെ

കൃഷ്ണാ മനോഹരാ  വാസുദേവ പ്രഭൂ
നീ  എന്നെ നിൻപ്രിയ രാധയായി മാറ്റുമോ

കാളിന്തി തീരത്തെ കല്പടവിൽ രാവിൽ
നിൻപൂമടി പൂകി ഞാനൊന്നുറങ്ങട്ടെ

നിനവേണു ഗാനങ്ങൾ കേട്ടുകേട്ടങ്ങനെ
മൃത്യു തൻ ആനന്ദ തീരത്തി രിക്കണം

കൃഷ്ണാ മനോഹരാ  വാസുദേവ പ്രഭൂ
നീ  എന്നെ നിൻപ്രിയ രാധയായി മാറ്റുമോ

 ഗോപികമാരവർ നിർത്തം ചവിട്ടുമ്പോൾ
ലാസ്യ ലഹരിയിൽ എല്ലാംമറക്കണം

കാമിനിമാരിൽ നീ എന്നെ അണക്കുമ്പോൾ
   മറ്റുള്ള  ഗോപികമാർ  കണ്ടു  കൊതിക്കണം

കൃഷ്ണാ മനോഹരാ  വാസുദേവ പ്രഭൂ
നീ  എന്നെ നിൻപ്രിയ രാധയായി മാറ്റുമോ

യമുന തൻ തെളിനീരിൽ ഞാൻ കുളിച്ചാർക്കുമ്പോൾ
നീ എൻ്റെ പൂച്ചേല കട്ടുകൊണ്ടോടണം

ആനന്ദമൂർച്ഛയിൽ നമ്ര ശിരസ്കയായ്
നിന്മുമ്പിൽ അടക്കായ് യാചിച്ചു നിൽക്കണം


കൃഷ്ണാ മനോഹരാ  വാസുദേവ പ്രഭൂ
നീ  എന്നെ നിൻപ്രിയ രാധയായി മാറ്റുമോ

KANNA ENTHINU KANNADI